ലണ്ടന്‍: യു.എന്‍ രക്ഷാസമിതിക്കെതിരെ രൂക്ഷവിമര്‍ശവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി രംഗത്ത്. ലക്ഷ്യങ്ങള്‍ സാധൂകരിക്കാന്‍ കഴിയാത്തവിധം യു.എന്‍ രക്ഷാസമിതിക്ക് ക്ഷീണം സംഭവിച്ചെന്നും നേതൃത്വം പടിയിറങ്ങേണ്ട സമയമായെന്നും ആംനസ്റ്റി തുറന്നടിച്ചു.
ആഗോള വ്യാപകമായി മനുഷ്യാവകാശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി ആഫ്രിക്കയിലെ ചില വിഭാഗത്തോടുള്ള കടുത്ത വിവേചനവും യൂറോപ്യന്‍ രാഷ്ട്രീയത്തിലെ പരദ്വേഷവും പരാമര്‍ശിച്ച് ആംനസ്റ്റി അതിന്റെ 50ാം മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു. സിറിയയില്‍ ക്രൂരഭരണം കാഴ്ചവെച്ച ബശ്ശാര്‍ അല്‍ അസദിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കു മുന്നില്‍ കൊണ്ടുവരാന്‍ രക്ഷാസമിതി ശ്രമിച്ചില്ല. റഷ്യയും ചൈനയും അവരുടെ അധികാരം ഉപയോഗിച്ച് സിറിയക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷാ കൗണ്‍സിലില്‍ ആവശ്യമുന്നയിച്ചിട്ടുപോലും യു.എന്നിന്റെ സ്വന്തം മനുഷ്യാവകാശ മേധാവി അക്രമത്തെ അപലപിച്ചില്ലെന്നും ആംനസ്റ്റി സെക്രട്ടറി ജനറല്‍ സലില്‍ ഷെട്ടി പറഞ്ഞു.
മാരകായുധങ്ങള്‍ ഉപയോഗിച്ച് നിയമാനുസൃതമല്ലാതെ യു.എസ് നടത്തുന്ന സൈനിക നീക്കത്തെയും ആംനസ്റ്റി അപലപിച്ചു. അല്‍ഖാഇദ വേട്ടയെന്ന പേരില്‍ യു.എസ് നടത്തിയ ആക്രമണവും ഉസാമ വധവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍