12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പെട്രോളിന് തീവില; കാറുകള്‍ക്ക് വില കുറയുന്നു

പെട്രോളിന് തീവില; കാറുകള്‍ക്ക് വില കുറയുന്നു

പെട്രോള്‍ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് കാര്‍ കമ്പനികള്‍ക്കു കൂടിയാണ്. ഇങ്ങനെ പോയാല്‍ വില്‍പനയില്‍ കാര്യമായ കുറവ് ഉണ്ടാകും. പെട്രോളിന്റെ തീവില കീശ കാലിയാക്കുമെന്ന് പേടിച്ചാണ് പലരും കാര്‍ വാങ്ങേണ്ടെന്നു വെക്കുന്നത്. ബൈക്കില്‍ വെയിലുകൊണ്ട് വിയര്‍ത്തു പോകുന്നവര്‍ക്കും മോഹമുണ്ടാകും യാത്ര കാറിലായിരുന്നെങ്കിലെന്ന്. പക്ഷേ, കറണ്ട് ബില്‍ പേടിച്ച് എയര്‍കണ്ടീഷനര്‍ വേണ്ടെന്നു വെക്കുന്നപോലെ പെട്രോള്‍ വില കീശ കാലിയാക്കുമെന്നതിനാല്‍ ഇടത്തരക്കാര്‍ക്ക് കാറുകളും വേണ്ടെന്ന് വെക്കുകയേ നിര്‍വാഹമുള്ളൂ. നഷ്്ടം കാര്‍ കമ്പനികള്‍ക്കും.

പെട്രോള്‍ കാറുകള്‍ക്ക് തത്കാലം വിലകുറച്ച് ഈ പ്രതിസന്ധി മറികടക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. 10,000 മുതല്‍ 50,000 രൂപ വരെ വിലയില്‍ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട് മാരുതി സുസുകി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി തുടങ്ങിയ കമ്പനികള്‍.
'ഇന്ധനവിലയില്‍ അടുത്തിടെയുണ്ടായ വന്‍ വര്‍ധന കാര്‍ വില്‍പനയെ ബാധിച്ചിട്ടുണ്ട്. അള്‍ട്ടോയുടെ വില്‍പന കുറയുന്നു. അതുകൊണ്ട് വില്‍പന മെച്ചപ്പെടുത്താന്‍ മാസാവസാനം വരെ 30,000 രൂപയുടെ കിഴിവ് ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്'- മാരുതി സുസുകി ഇന്ത്യയുടെ മാനേജിങ് എക്സിക്യൂട്ടിവ് ഓഫീസര്‍ മായങ്ക് പരീക് പറയുന്നു.

ഇന്‍ഡിക്കയുടെയും ഇന്‍ഡിഗോയുടെയും മോഡലുകളില്‍ 10,000 മുതല്‍ 50,000 രൂപ വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതായി ടാറ്റ മോട്ടോര്‍സ് അധികൃതരും പറയുന്നു. ഏറ്റവും ചെറിയ കാര്‍ നാനോക്ക് മെയ് മാസം 10,000 രൂപയാണ് വിലക്കുറവ് നല്‍കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com