Thu, 05/24/2012 - 00:28 ( 51 weeks 3 daysago)
സാനിയക്ക് 500ാം ജയം
(+)(-) Font Size
സാനിയക്ക് 500ാം ജയം

ബ്രസല്‍സ്: ഇന്ത്യന്‍ ടെന്നിസ് താരം സാനിയാ മിര്‍സ പ്രഫഷനല്‍ കരിയറിലെ 500ാം ജയം സ്വന്തമാക്കി. ഇതോടെ, ബ്രസല്‍സ് ഓപണില്‍ സാനിയയും അമേരിക്കയുടെ ബെതാനീ മറ്റേക് സാന്‍ഡ്സും ചേര്‍ന്ന സഖ്യം വനിതാ ഡബ്ള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തി. ബോസ്നിയ-ഓസ്ട്രിയ ജോഡിയായ മെര്‍വാന ജൂഗിക് സാല്‍കിക്-സാന്ദ്ര കെ്ളമന്‍സ്ചിറ്റ്സ് കൂട്ടിനെ 6-4, 6-2 എന്ന സ്കോറിനാണ് ഇവര്‍ കീഴടക്കിയത്. അതേസമയം, സിംഗ്ള്‍സില്‍ റുമാനിയയുടെ മോണിക്ക നിക്കൂലെസ്കൂവിനോട് തോറ്റ് സാനിയ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി. സ്കോര്‍: 1-6, 5-7.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus