മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ഇടിവ്. ബുധനാഴ്ച 74 പൈസകൂടി വര്‍ധിച്ച് ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 56 കടന്നു. ഡോളറിന് 56.13ആണ് ഇപ്പോള്‍ മൂല്യം കണക്കാക്കിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ശക്തമായി ഇടപെടലുണ്ടായില്ലെങ്കില്‍ മൂല്യം ഇനിയും ഇടിയുമെന്നും തല്‍ഫലമായി ഇറക്കുമതി ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു. അതിനിടെ, സ്ഥിതിഗതികര്‍ വിലയിരുത്താന്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ ഇന്ന് മുസോറിയില്‍ അടിയന്തര യോഗം ചേരുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപക നിരക്ക് വര്‍ധിപ്പിച്ചും നിക്ഷേപത്തിന്റെ പകുതി രൂപയിലേക്ക് മാറ്റാന്‍ കയറ്റുമതി സ്ഥാപനങ്ങളെ പ്രേരിപ്പിച്ചും റിസര്‍വ് ബാങ്ക് ഇതിനകം ഏതാനും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
യൂറോസോണില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിക്ഷേപകര്‍ അധികവും ഡോളറിലേക്ക് ചുവട് മാറ്റിയതാണ് രൂപക്ക് ഇത്രയും മൂല്യത്തകര്‍ച്ച നേരിടാനുള്ള പ്രധാന കാരണം. അതിനിടെ, ബുധനാഴ്ചയും യൂറോക്കെതിരെ ഡോളര്‍ മൂല്യം ഉയര്‍ന്നത് രൂപക്ക് ഇനിയും തകര്‍ച്ച നേരിടേണ്ടി വരുമെന്നാണ് സൂചിപ്പിക്കുന്നത്. ഇത് വാരാന്ത്യത്തോടെ 56.5 വരെയെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍