നടി പ്രിയങ്ക നായര്‍ വിവാഹിതയായി

നടി പ്രിയങ്ക നായര്‍ വിവാഹിതയായി

തിരുവനന്തപുരം: ചലചിത്ര നടി പ്രിയങ്ക നായര്‍ വിവാഹിതയായി. തമിഴ് സംവിധായകന്‍ ലോറന്‍സ് റാം ആണ് വരന്‍. ഇന്ന് രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വധൂവരന്‍മാരുടെ മാതാപിതാക്കളും കുടുംബസഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

2006ല്‍ വസന്തബാലന്‍ സംവിധാനം ചെയ്ത 'വെയില്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമാമേഖലയില്‍ എത്തുന്നത്. 2007ല്‍ കിച്ചാമണി എംബിഎയിലൂടെ മലയാളത്തില്‍ മുഖം കാണിച്ചു. ടി.വി ചന്ദ്രന്റെ 'വിലാപങ്ങള്‍ക്കപ്പുറം' എന്ന ചിത്രത്തിലെ അഭിനയം പ്രിയങ്കയെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹയാക്കി. 'ഇവിടം സ്വര്‍ഗമാണ്', 'ഭൂമി മലയാളം', 'ഓര്‍മ മാത്രം' തുടങ്ങി പത്തിലേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus