കൊല്ലം: വിദേശത്തേക്ക് മുങ്ങിയ, മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ നാലാംപ്രതി ഷെഫീക്കിനെ കണ്ടെത്താന്‍ സി.ബി.ഐ ഇന്‍റര്‍പോളിന്‍െറ സഹായംതേടും.
ഇതിന് സി.ബി.ഐ സംഘം വൈകാതെ ദുബൈയിലേക്ക് പോകുമെന്നാണ് സൂചന. മറ്റ് മാര്‍ഗങ്ങള്‍ കൂടി ആരാഞ്ഞശേഷമായിരിക്കും ഇതുസംബന്ധിച്ച നീക്കങ്ങള്‍ നടത്തുക. ഹൈകോടതിയില്‍ നിന്നുള്ള ജാമ്യമായതിനാല്‍ അവിടെയും റിപ്പോര്‍ട്ട് നല്‍കണം. കൊല്ലം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഷെഫീക്കിന്‍െറ വീട്ടിലെത്തി ഇയാള്‍ ദുബൈയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ വീട്ടുകാര്‍ ഇത് സമ്മതിച്ചിരുന്നില്ലെന്നും എല്ലാ വിശദംശങ്ങളും എത്തിക്കാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടതായും ക്രൈംബ്രാഞ്ച് എസ്.പി സാംക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു.
അതേസമയം, ഷെഫീക്കിന്‍െറ നാടുവിടലിന് ചില ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായും സംശയമുയര്‍ന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഓഫിസില്‍ എല്ലാ ആഴ്ചയും വന്ന് ഒപ്പിടേണ്ട പ്രതികള്‍ വല്ലപ്പോഴും മാത്രമേ എത്താറുള്ളൂവെന്നും ഇതിന് ചില ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കിയതായും സൂചനയുണ്ട്. ഇതുസംബന്ധിച്ച് സി.ബി.ഐ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. നിശ്ചിതദിവസങ്ങളില്‍ കൃത്യമായെത്തി ഒപ്പിടേണ്ട പ്രതികള്‍ ഒപ്പുകള്‍ ഒരുമിച്ചിട്ടതായും വിവരം കിട്ടിയിട്ടുണ്ട്. ക്രൈബ്രാഞ്ചില്‍നിന്ന് ഇതുസംബന്ധിച്ച് സി.ബി.ഐ തെളിവുകള്‍ ശേഖരിക്കും. ജാമ്യത്തില്‍ കഴിയുന്ന ഡിവൈ.എസ്.പി സന്തോഷ്നായര്‍ക്കും കണ്ടെയ്നര്‍ സന്തോഷിനും ഒരുമിച്ച് ഒപ്പിടാനുള്ള സൗകര്യം കിട്ടിയത്രെ.
ഹൈകോടതി മുമ്പാകെ ഷെഫീക്ക് പാസ്പോര്‍ട്ടുള്ള വിവരം മറച്ചുവെച്ചതായും വ്യക്തമായി. കേസില്‍ പ്രതിയാകുംമുമ്പ് ദുബൈയില്‍നിന്ന് വിസക്കുവേണ്ടി ഇയാള്‍ ശ്രമിച്ചിരുന്നു.
ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയശേഷം രക്ഷപ്പെടാന്‍ പാകത്തില്‍ വിസ തരപ്പെടുത്തി. കൊല്ലത്തുതന്നെയുള്ള ഒരാളാണ് ഇയാളെ ദുബൈയിലേക്ക് കൊണ്ടുപോയതെന്നും ബോധ്യമായിട്ടുണ്ട്. ഷെഫീക്കിനെ കൊണ്ടുപോയയാള്‍ ഷെഫീക്കിനെ നാട്ടിലെത്തിച്ചില്ലെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. a
നിങ്ങളുടെ അഭിപ്രായങ്ങള്‍