തൃശൂര്‍: സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ലിസ്റ്റും നിഷേധിച്ചതിനെതിരെ ഫയല്‍ ചെയ്ത ഹരജിയില്‍ ഡിപ്ളോമ വിദ്യാര്‍ഥിനിക്ക് അനുകൂല വിധി.
ചെന്ത്രാപ്പിന്നിയിലുള്ള പട്ടാലി വീട്ടില്‍ കെ.എസ്. ഷാലിജ ഫയല്‍ ചെയ്ത ഹരജിയില്‍ തൃശൂര്‍ മഹാരാജാ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍, ടെക്നിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്മെന്‍റ് സീനിയര്‍ ജോ.ഡയറക്ടര്‍, തിരുവനന്തപുരം കൈമനത്തുള്ള ടെക്നിക്കല്‍ എക്സാമിനേഷന്‍ ബോര്‍ഡ് ജോയന്‍റ് കണ്‍ട്രോളര്‍ എന്നിവര്‍ക്കെതിരെയാണ് ജില്ലാ ഉപഭോക്തൃ കോടതി വിധി.
ഷാലിജ 2001- 03 വര്‍ഷത്തെ പോളിടെക്നിക് വിദ്യാര്‍ഥിനിയായിരുന്നു. വിവാഹം കഴിഞ്ഞതോടെ മൂന്നാം വര്‍ഷ പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം മൂന്നാം വര്‍ഷ പരീക്ഷയെഴുതുകയും പാസാവുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല.
തുടര്‍ന്ന് ഷാലിജ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു.
ഹരജി പരിഗണിച്ച പ്രസിഡന്‍റ് പത്മിനി സുധീഷ്, മെമ്പര്‍മാരായ പി.എസ്. രജനി, എം.എസ്. ശശിധരന്‍ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി ഹരജിക്കാരിക്ക് ഡിപ്ളോമ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നഷ്ടപരിഹാരമായി 5000 രൂപയും നല്‍കാന്‍ വിധിക്കുകയായിരുന്നു. ഹരജിക്കാരനുവേണ്ടി എ.ഡി.ബെന്നി ഹാജരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍