12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ക്യാറ്റ് ഫലം പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ 2012- 13 അധ്യയന വര്‍ഷത്തിലെ പ്രവേശത്തിനായി നടത്തിയ പൊതുപ്രവേശ പരീക്ഷയുടെ (ക്യാറ്റ്) ഫലം പ്രഖ്യാപിച്ചു. പി.ജി, ലാറ്ററല്‍ എന്‍ട്രി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍ക്ക് iraaa@cusat.ac.in എന്ന വെബ്സൈറ്റില്‍ റാങ്ക് വിവരം അറിയാം. സംവരണ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.ജി പ്രവേശത്തിന് ഒരു പരീക്ഷ എഴുതിയവര്‍ക്ക് വിവിധ കോഴ്സുകളുടെ റാങ്ക് ലിസ്റ്റുകളില്‍ സ്ഥാനം ഉണ്ടായിരിക്കാം. ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ഥികളുടെ റാങ്ക് നിലവാരവും വെബ്സൈറ്റിലുണ്ട്. സംവരണത്തിനപേക്ഷിക്കുന്നവര്‍ കൗണ്‍സലിങ് സമയത്ത് ആവശ്യമുള്ള രേഖകള്‍ ഹാജരാക്കണം. ബി.എ, ബി.എസ്.സി റിസല്‍ട്ടുകള്‍ പ്രഖ്യാപിച്ച ശേഷം മാത്രമെ പി.ജിയുടെ കൗണ്‍സലിങ് നടക്കുകയുള്ളൂ. ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ഥികളുടെ കൗണ്‍സലിങ് ജൂണ്‍ അവസാനവാരത്തില്‍ നടക്കും. മേയ് ആറിനായിരുന്നു പി.ജി കോഴ്സുകളുടെ പരീക്ഷ. കേരളത്തിന് പുറമെ ദല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും പി.ജി പരീക്ഷകള്‍ നടത്തിയിരുന്നു.
ഇതാദ്യമായാണ് കേരളത്തിന് പുറത്ത് പി.ജി പരീക്ഷ നടത്തുന്നത്. മേയ് ആറിന് കേരളത്തില്‍ നടത്തേണ്ടിയിരുന്ന ബി.ടെക് പ്രവേശ പരീക്ഷ മാറ്റിയെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ 34 സെന്‍റുകളിലായി പരീക്ഷ നടത്തിയിരുന്നു. കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ച ബി.ടെക് പരീക്ഷ ജൂണ്‍ 10ന് നടക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com