Wed, 05/23/2012 - 00:55 ( 51 weeks 4 daysago)
ലോക ചെസ്: കിരീട പ്രതീക്ഷ സജീവമാക്കി ആനന്ദ്
(+)(-) Font Size
ലോക ചെസ്: കിരീട പ്രതീക്ഷ സജീവമാക്കി ആനന്ദ്

മോസ്കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ് എട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഇസ്രായേലി ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡും നാല് പോയന്റ് വീതം നേടി തുല്യനിലയില്‍. ഏഴാം മത്സരത്തിലെ ജയവുമായി ഒരു പോയന്റ് മുന്നിലായിരുന്ന എതിരാളിയെ തറപറ്റിച്ച് തിങ്കളാഴ്ച ആനന്ദ് നടത്തിയ തിരിച്ചുവരവ് ടൂര്‍ണമെന്റിന്റെ ആവേശം വര്‍ധിപ്പിച്ചിരിക്കുകയാണ്. ആദ്യ ആറ് റൗണ്ടും സമനിലയിലാണ് കലാശിച്ചത്. ഏഴാം കളിയില്‍ വെള്ളക്കരുക്കളുമായി ഇറങ്ങിയ ആനന്ദ് ഗെല്‍ഫാന്‍ഡിനെതിരെ 17 നീക്കങ്ങള്‍ കൊണ്ട് വിജയം കൈപ്പിടിയിലാക്കി. ഇതോടെ ശേഷിച്ച നാല് റൗണ്ട് ഇരുവര്‍ക്കും ജീവന്മരണ പോരാട്ടത്തിന്റേതായി. ഒമ്പതാം മത്സരം ബുധനാഴ്ച നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus