12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കടല്‍ക്കൊല: നാവികരുടെ വിചാരണയില്‍ ഇടപെടില്ല -കേന്ദ്രം

കടല്‍ക്കൊല: നാവികരുടെ വിചാരണയില്‍ ഇടപെടില്ല -കേന്ദ്രം

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഉള്‍പ്പെട്ട രണ്ട് ഇറ്റാലിയന്‍ നാവികരുടെ വിചാരണയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ വ്യക്തമാക്കി. സ്വീകാര്യമല്ലാത്ത വിധത്തില്‍ കോടതി ഇടപെടുന്നുവെന്ന അതൃപ്തി ഇറ്റലി പ്രകടിപ്പിച്ചു വരുന്നതു കാര്യമാക്കാതെയാണ് കേന്ദ്രനിലപാട്.
ഇറ്റലിയുടെ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യം നിഷേധിച്ചതിനെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കോടതി നടപടി തുടരുകയാണ്.
നീതിന്യായ പ്രക്രിയയില്‍ ഇടപെടുന്ന ഏര്‍പ്പാട് ഒരിക്കലും കേന്ദ്രസര്‍ക്കാറിനില്ല' ഇറ്റലിയുടെ ഭാഗത്തുനിന്ന് സമ്മര്‍ദങ്ങളൊന്നുമില്ലെന്നും മന്ത്രി വിശദീകരിച്ചു. കടല്‍ക്കൊല കേസില്‍നിന്ന് നാവികരെ രക്ഷപ്പെടുത്താനുള്ള ഇറ്റലിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്.
മീന്‍പിടിത്തക്കാരെ വെടിവെച്ചു കൊന്ന കേസില്‍ തങ്ങളുടെ നാവികര്‍ കസ്റ്റഡിയില്‍ തുടരുന്നതിലുള്ള ഉത്കണ്ഠ പ്രകടിപ്പിച്ച് ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ മോണ്ടി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വിളിച്ചിരുന്നു.
ഇതിനുപുറമെ, കൂടിയാലോചനകള്‍ക്ക് ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ റോമിലേക്ക് വിളിപ്പിക്കുകയും, റോമിലെ ഇന്ത്യന്‍ സ്ഥാനപതി ദേവബ്രത സാഹയെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com