ചെറുതോണി: ആദിവാസി ഭൂമി പ്രശ്നത്തില്‍ ഇടപെടലുകള്‍ നടത്തുന്നതിന് വിവിധ ആദിവാസി സംഘടനകള്‍ സംയുക്ത വേദി രൂപവത്കരിച്ചു. ആദിവാസി പുനരധിവാസ സംരക്ഷണ സമിതി, ജില്ലാ ആദിവാസി ഫോറം, പട്ടിക വര്‍ഗ ഏകോപന സമിതി, മലയരയ സംരക്ഷണ സമിതി, പൈതൃക ഭൂമി സംരക്ഷണ സമിതി എന്നീ സംഘടനകളാണ് വാത്തിക്കുടിയില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടന രൂപവത്കരിച്ചത്. ജില്ലാ പട്ടികവര്‍ഗ ഭൂമി അവകാശ സംയുക്ത സമിതി എന്നാണ് സംഘടനയുടെ പേര്.
ചിന്നക്കനാല്‍, പെരിഞ്ചാംകുട്ടി പ്രദേശങ്ങളില്‍ വനംവകുപ്പുകാരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് നിരന്തരം ആദിവാസികളെ പീഡിപ്പിക്കുകയാണെന്ന് യോഗം ആരോപിച്ചു.
സമിതി പ്രസിഡന്‍റായി ഐസക് ഡേവിഡ്, സെക്രട്ടറിമാരായി കെ.എം. എലിസബത്ത്, പി.ആര്‍. സതീശന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച 250 പേര്‍ ഒന്നിച്ച് കലക്ടറെ കണ്ട് നിവേദനം കൊടുക്കാനാണ് തീരുമാനം.
ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി പതിച്ച് നല്‍കി പുനരധിവസിപ്പിക്കണമെന്നും 2003 ല്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിപ്രകാരം പട്ടയം കിട്ടിയിട്ടും ഭൂമി ലഭിക്കാത്തവര്‍ക്ക് അടിയന്തരമായി നല്‍കണമെന്നും കലക്ടറോട് ആവശ്യപ്പെടും. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി പതിച്ച് നല്‍കണമെന്നും അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെടും. തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് തീരുമാനം.അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍