കോട്ടയം: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ വീണ വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.
അമയന്നൂര്‍ വാരിക്കാട്ട് ഭാഗത്ത് തോട്ടുപുറത്ത് കിഴക്കേതില്‍ ശോഭയുടെ (44) കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്.
തിങ്കളാഴ്ച രാവിലെ എട്ടിന് ഒറവക്കല്‍ ജങ്ഷനിലായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ശോഭ പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ മറ്റൊരു ബൈക്ക് ഇടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ എത്തിയ ബസ് ശോഭയുടെ കാലിലൂടെ കയറിയിറങ്ങി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയര്‍ക്കുന്നം പൊലീസ് കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍