പരവൂര്‍: ഉള്‍നാടന്‍ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന തരത്തില്‍ കായലില്‍ വിഷംകലക്കി മീന്‍പിടിക്കുന്നത് തടയണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യസമ്പത്ത് നശിക്കുന്നത് പരമ്പരാഗത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കും. പരവൂര്‍ കായല്‍, മാലാക്കായല്‍, പുല്ലിച്ചിറ കായല്‍, ഇത്തിക്കരയാറ്, മാനാംകുന്ന്, ഒറ്റപ്ളാമൂട് കായലുകള്‍ എന്നിവിടങ്ങളിലാണ് വിഷം കലര്‍ത്തി മീന്‍പിടിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍