കഴക്കൂട്ടം: വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സക്ക് വഴിതേടുന്നു. കഠിനംകുളം, പുതുക്കുറിച്ചി, തൃപ്തിയില്‍, ശശിധരന്‍െറ മകന്‍ ഷജിന്‍ (26) ആണ് അസുഖബാധിതനായി കഴിയുന്നത്. അഞ്ചുമാസം മുമ്പ് പനിയെത്തുടര്‍ന്ന് ശരീരത്തില്‍ നീര് വന്നിരുന്നു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് വൃക്കകള്‍ തകരാറിലായത് അറിയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണിപ്പോള്‍. ഡയാലിസിസിനും മരുന്നിനുമായി നാലായിരത്തോളം രൂപ ചെലവ്വരും. വീടും വസ്തുവും ബാങ്കില്‍ പണയപ്പെടുത്തിയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. മാതാവ് :ശശികല, ഭാര്യ: ധന്യ. പെയിന്‍റിങ് തൊഴിലാളിയായിരുന്ന ഷജിന്‍ ബിരുദധാരിയാണ്. തുടര്‍ ചികിത്സക്കായി സുമനസ്സുകളുടെ കനിവ് കാത്തിരിക്കുകയാണ് ഷജിനും കുടുംബവും. എസ്.ബി.ടി പുതുക്കുറിച്ചി ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ : 67087809036.
നിങ്ങളുടെ അഭിപ്രായങ്ങള്‍