അഗളി: അട്ടപ്പാടിയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു.
ഈ അധ്യയന വര്‍ഷത്തില്‍ കോളജ് ആരംഭിക്കാന്‍ അഡ്മിഷനുള്ള അപേക്ഷാഫോറം വിതരണം തിങ്കളാഴ്ച തുടങ്ങി. അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. സത്യന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഐ.ടി.ഡി പ്രോജക്ട് ഓഫിസര്‍ പി.സി. ബാലഗോപാല്‍, സ്ഥിരം സമിതി അധ്യക്ഷ സാബിറ അലി അക്ബര്‍, കോളജ് അസി. സ്പെഷല്‍ ഓഫിസര്‍ ഗോപി, തങ്കമ്മ എന്നിവര്‍ പങ്കെടുത്തു. ബി.എ ഹിസ്റ്ററി, ബി.എ പബ്ളിക് അഡ്മിനിസ്ട്രേഷന്‍, ബി.കോം കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നിവയില്‍ ഓരോന്നിനും 40 സീറ്റ് വീതമാണ് ആദ്യഘട്ടത്തിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍