പട്ടാമ്പി: ജില്ലയിലെ ഏക മണ്ണ് പരിശോധനാ ലാബ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വയസ്സായിട്ടും വെളിച്ചമില്ലാത്തതിനാല്‍ ഉപയോഗശൂന്യം. ജില്ലാ പഞ്ചായത്ത് 2007-08 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടാമ്പിയില്‍ നിര്‍മിച്ച ലാബ് കെട്ടിടം 2010 ആഗസ്റ്റ് ഏഴിന് ഉദ്ഘാടനം ചെയ്തിരുന്നു. കെട്ടിടം വയറിങ് പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം ചെയ്തത്.
നിലവിലെ കെട്ടിടത്തിന് സമീപത്തുതന്നെയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മഴക്കാലത്ത് പൂര്‍ണമായും ചോര്‍ന്നൊലിക്കുന്ന ലാബ് കെട്ടിടത്തില്‍ 14 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
കൃഷി വകുപ്പിന്‍േറയും ജില്ലാ പഞ്ചായത്തിന്‍േറയും അനാസ്ഥയാണ് പുതിയ കെട്ടിടം അനാഥമാവാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വൈദ്യുതീകരണത്തിനുമുമ്പ് ഉദ്ഘാടനം ചെയ്തതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായതെന്നും പറയപ്പെടുന്നു. കാലവര്‍ഷം എത്തുന്നതിനു മുമ്പുതന്നെ പുതിയ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്ഥിതി ഭയാനകമാകുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍