കോഴിക്കോട്: ഇന്തോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലില്‍ പ്രവാസികള്‍ക്കായി ഗൈഡന്‍സ് സെന്‍ററും ഓറിയന്‍േറഷന്‍ അക്കാദമിയും ആരംഭിക്കുന്നു. ഇവയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് മേയ് 25ന് വൈകീട്ട് 4.30ന് അളകാപുരി ഓഡിറ്റോറിയത്തില്‍ ഓവര്‍സീസ് മലയാളി മീറ്റ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസി ഗൈഡന്‍സ് സെന്‍റര്‍ ഉദ്ഘാടനം കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ സി.പി. മോഹന്‍ദാസിന് പ്രവാസി റിഹാബിലിറ്റേഷന്‍ പദ്ധതി സമര്‍പ്പിച്ച് നിര്‍വഹിക്കും.
ഓവര്‍സീസ് എംപ്ളോയ്മെന്‍റ് ഓറിയന്‍േറഷന്‍ അക്കാദമി ഡോ. വി.കെ.എസ്. മേനോന്‍ ഉദ്ഘാടനം ചെയ്യും.
അറബുനാടുകളിലെ ജോലിക്ക് കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ സജ്ജമാക്കുകയാണ് ഓറിയന്‍േറഷന്‍ അക്കാദമിയുടെ ലക്ഷ്യം. മൂന്നു മാസത്തെ കോഴ്സില്‍ അറബി പഠനത്തിന് മുന്‍ഗണന നല്‍കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച എമിറേറ്റ്സ് എയര്‍ലൈന്‍സ് സെയില്‍സ് മാനേജര്‍ എന്‍. മുഹമ്മദലി, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി പി. സിക്കന്തര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ‘ജംസര്‍വ്’ അവാര്‍ഡ് സമ്മാനിക്കും.
കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി, സെക്രട്ടറി കെ.ടി. വാസുദേവന്‍, പി.ടി. നിസാര്‍, കെ.പി. ജസീല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍