മനാമ: കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
നിര്‍ദിഷ്ട ഗള്‍ഫ് യൂനിയന്‍ മേഖലയുടെ രഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാകുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
അതുകൊണ്ടുതന്നെയാണ് ജി.സി.സിയിലെ ജനങ്ങള്‍ ഈ ആശയത്തെ പിന്തുണക്കുന്നത്. രാജ്യ സുരക്ഷയുമായ ബന്ധപ്പെട്ട വിഷയത്തില്‍ അനുരഞജനത്തിന് പ്രസക്തിയില്ല. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അമിത പ്രചാരണം നല്‍കുന്ന മാധ്യമങ്ങളുടെ സമീപനം നീതീകരിക്കാനാകില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളുടെ അജണ്ടക്കനുസരിച്ച് സ്വന്തം രാജ്യത്തിന്‍െറ സമാധാനം കെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പുനര്‍വിചിന്തനം നടത്തണം.
തന്‍െറ സൗത്ത് കൊറിയ, അമേരിക്ക സന്ദര്‍ശനങ്ങളെക്കുറിച്ച് കിരീടാവകാശി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. രാജാവിന്‍െറ ജപ്പാന്‍ സന്ദര്‍ശനവും കിരീടാവകാശിയുടെ അമേരിക്ക, സൗത്ത്കൊറിയ സന്ദര്‍ശനങ്ങളും രാഷ്ട്രീയമായും സാമ്പത്തികമായും വഴിത്തിരിവ് ഉണ്ടാക്കുന്നതും ബഹ്റൈന്‍െറ ബന്ധങ്ങള്‍ സുദൃഢമാക്കുന്നതുമായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യ പുരോഗതിക്ക് യുവജനങ്ങളെ പങ്കാളികളാക്കുന്നതിനുള്ള കര്‍മ പദ്ധതികളും ഇരുവരും വിലയിരുത്തി. പ്രധാനമന്ത്രിയുടെ പേരമകന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ഖലീഫയുടെ വിവാഹ ചടങ്ങിന് അദ്ദേഹം കിരീടാവകാശിയെ ക്ഷണിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍