12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

യമനില്‍ സൈന്യവും പോരാളികളും ഏറ്റുമുട്ടി; 26 മരണം

സന്‍ആ: യമനില്‍ സൈന്യവും അല്‍ഖാഇദ പോരാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 26 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ എട്ടുപേര്‍ സൈനികരാണ്. അല്‍ഖാഇദയുടെ ശക്തി കേന്ദ്രമായ ദക്ഷിണ യമനിലെ ജാറിലാണ് സംഭവം. അതിനിടെ, അമേരിക്കയുടെ ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് അല്‍ഖാഇദക്കാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റുമുട്ടലോടെ ജാര്‍ നഗരം സൈന്യത്തിന്‍െറ നിയന്ത്രണത്തിലായതായി സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബായിദയിലെ അല്‍ഖാഇദ കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com