തൃക്കരിപ്പൂര്‍: വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ചുവെന്ന് പറയുന്ന കത്ത് അവിടെ ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പറയുന്നത് ഒന്നല്ല എന്നു വരുത്തി തീര്‍ക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് കത്ത് വിവാദം എന്നു സംശയിക്കുന്നു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സമര്‍ഥമായി ഇടപെട്ടിരിക്കുന്നു.
വി.എസ് അയച്ചു എന്നു പറയുന്ന കത്തിനെക്കുറിച്ച് ആരും അദ്ദേഹത്തിന്റെ പ്രതികരണം തേടാത്തത് എന്താണെന്നും പിണറായി ചോദിച്ചു. തൃക്കരിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ അദ്ദേഹം മടങ്ങി. പി.കരുണാകരന്‍ എം.പി കാസര്‍കോട് ജില്ലയില്‍ നയിക്കുന്ന മാനവ സൗഹൃദ സന്ദേശ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു പിണറായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍