Mon, 05/21/2012 - 00:57 ( 1 year 3 daysago)
മുംബൈക്ക് പത്തുവിക്കറ്റ് ജയം
(+)(-) Font Size
മുംബൈക്ക് പത്തുവിക്കറ്റ് ജയം

ജയ്പൂര്‍: ഐ.പി.എല്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് പത്തുവിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ മധ്യനിരയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 162 റണ്‍സെടുത്തപ്പോള്‍ മുംബൈ രണ്ടോവര്‍ ബാക്കിനില്‍ക്കെ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യത്തിലെത്തി. ഡ്വെയ്ന്‍ സ്മിത്ത് 58 പന്തില്‍ പത്തു ഫോറും മൂന്നു സിക്സുമടക്കം 87ഉം സചിന്‍ ടെണ്ടുല്‍കര്‍ 51 പന്തില്‍ ആറു ഫോറടക്കം 58ഉം റണ്‍സ് നേടി പുറത്താവാതെ നിന്നു.16 കളിയില്‍ 20 പോയന്റുമായി മൂന്നാം സ്ഥാനക്കാരായാണ് മുംബൈ പ്ലേഓഫിലെത്തിയത്.
36 പന്തില്‍ 45 റണ്‍സ് നേടി ഷെയ്ന്‍ വാട്സണ്‍ രാജസ്ഥാന്‍ നിരയില്‍ മുമ്പനായപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി 17 പന്തില്‍ 30 റണ്‍സടിച്ചു. 24 പന്തില്‍ 28 റണ്‍സുമായി ഉവൈസ് ഷാ പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ (അഞ്ച്) ദിനേശ് കാര്‍ത്തിക്കിന്റെ ഗ്ളൗസിലെത്തിച്ചാണ് കുല്‍ക്കര്‍ണി തുടങ്ങിയത്. സ്കോര്‍ 31ലെത്തിയപ്പോള്‍ അജിന്‍ക്യ രഹാനെയെയും (13) മടക്കി. ബിന്നിയെ കീറണ്‍ പൊള്ളാര്‍ഡ് റണ്ണൗട്ടാക്കി. പൊരുതിയ വാട്സണെ (45) പൊള്ളാര്‍ഡ് പുറത്താക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus