നെയ്യാറ്റിന്‍കര: സി.പി.എമ്മിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസിന്റെ കത്ത് എല്‍.ഡി.എഫിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കില്ല. വി.എസ്-പിണറായി പ്രശ്നം പരിഹരിക്കാന്‍ യോഗ്യരായവര്‍ സി.പി.എമ്മിലുണ്ട്.
സി.പി.എമ്മിന്റെ ആഭ്യന്തരവിഷയങ്ങളാണ് ഇതൊക്കെ. എന്തൊക്കെയായാലും യു.ഡി.എഫിനെതിരായ വി.എസിന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല.
ഒഞ്ചിയം കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ല. പ്രഗല്ഭ ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നത്. അവര്‍ അന്വേഷിക്കട്ടെയെന്നും പന്ന്യന്‍ പറഞ്ഞു.
വി.എസിന്റെ കത്ത് സംബന്ധിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ചക്ക് വന്നാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം സി. ദിവാകരന്‍ പറഞ്ഞു. എന്തായാലും ഈ വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍