മാറ്റത്തിരയിലേക്ക് മമ്മൂട്ടിയും.....

മാറ്റത്തിരയിലേക്ക് മമ്മൂട്ടിയും.....

മലയാള സിനിമയും പ്രേക്ഷകരും മാറ്റങ്ങള്‍ക്കു പിന്നാലെ പോകുമ്പോള്‍ തങ്ങള്‍ മാത്രം മാറി നില്‍ക്കുന്നതെങ്ങിനെ എന്ന് സൂപ്പര്‍താരങ്ങളും ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഒരു ചെറിയമാറ്റത്തുടക്കമെന്നോണം വെളുത്ത മുടിയിഴകളുമായാണ് ലാലേട്ടന്‍ ഗ്രാന്റ് മാസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അല്‍പം വൈകിയാണെങ്കിലും മമ്മൂക്കാക്കും തിരിച്ചറിവുണ്ടായിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇതിന്റെ മുന്നോടിയെന്നോണം മുന്‍കുട്ടി നിശ്ചയിച്ച പല ചിത്രങ്ങളില്‍ നിന്നും മമ്മുട്ടി പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്.

ഇനി മുതല്‍ മമ്മൂട്ടി സെലക്ടീവാവുകയാണത്രെ. കാമ്പുള്ള കഥയും തിരക്കഥയുമുണ്ടെങ്കിലേ താന്‍ സിനിമ സ്വീകരിക്കു എന്നാണ് അദ്ദേഹം പറയുന്നത്. തുടര്‍ച്ചയായ പരാജയങ്ങളാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് സംസാരം.

രഞ്ജിത്തിന്റേയും ലാല്‍ജോസിന്റേയും ചിത്രങ്ങളിലാണ് ഇനി മമ്മുട്ടി വേഷമിടുന്നത്. മലയാളത്തിന് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് മമ്മൂട്ടി- രഞ്ജിത് കുട്ടുകെട്ട്. 'പാലേരിമാണിക്യം', 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്', 'കയ്യൊപ്പ്' തുടങ്ങിയ രഞ്ജിത് ചിത്രങ്ങളിലെ അഭിനയം മമ്മൂട്ടിയെന്ന നടന്റെ അപാരമായ അഭിനയ സിദ്ധി ഒരിക്കല്‍ കുടി തെളിയിച്ചവയാണ്. ലാല്‍ ജോസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിയെ നായകനാക്കിയാണ്. 'മറവത്തൂര്‍ കനവ്' എന്ന സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയം.

നമുക്ക് മറക്കാനാവാത്ത ഒത്തിരി കഥപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചവരാണ് മലയാളത്തിന്റെ ഈ മഹാനടന്‍മാര്‍. നടന്‍മാര്‍ താരങ്ങളായതോടെ കഥകളും തിരക്കഥകളും അവര്‍ക്ക് ചുറ്റും മാത്രമായി. കഥയില്ലത്ത കഥകളുമായി വലഞ്ഞ മലയാള സിനിമയെ രക്ഷിക്കാനെത്തിയതോ താരപ്രഭയില്ലാത്ത ഒരു കുട്ടം ചെറുപ്പക്കാരും. കാലത്തിനൊത്ത് മാറാന്‍ കഴിയാത്തവര്‍ സിനിമയില്‍ നിന്ന് പുറത്തേക്കുള്ള പാതയിലാണെന്ന് താരങ്ങളെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. എന്തായാലും തങ്ങളുടെ സാന്നിധ്യം മാത്രം വിജയങ്ങള്‍ സൃഷ്ടിക്കുന്ന കാലം കഴിഞ്ഞ് പോയെന്ന് സുപ്പര്‍ താരങ്ങള്‍ തിരിച്ചറിയുന്നത് സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus