മല്ലപ്പള്ളി: വൈദ്യുതി ലഭിക്കാത്തതുമൂലം ചുങ്കപ്പാറ ഗവ.ഹോമിയോ ഡിസ്പന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. കോട്ടാങ്ങല്‍ പഞ്ചായത്തിന്‍െറ അധീനതയില്‍ 10ാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറിയാണ് വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഇരുട്ടില്‍ തപ്പുന്നത്.
ചുങ്കപ്പാറ ചാലാപ്പള്ളി റോഡില്‍ സി.എം.എസ്. എല്‍.പി.സ്കൂളിന് സമീപമാണ് ഹോമിയോ ഡിസ്പെന്‍സറി.
2006ല്‍ രണ്ടരലക്ഷം രൂപമുടക്കിയാണ് ഡിസ്പെന്‍സറിക്കായി പുതിയകെട്ടിടം നിര്‍മിച്ചത്.വൈദ്യുതീകരിക്കുന്നതിനായി 2008-’09 സാമ്പത്തിക വര്‍ഷത്തില്‍ 35,000 രൂപ പഞ്ചായത്ത് തിരുവല്ല പി.ഡബ്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ അടച്ചിട്ടുമുണ്ട്. വയറിങ് നടത്തുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതാണ് കാരണം. മാറിവരുന്ന പഞ്ചായത്ത് ഭരണസമിതിയും ഡിസ്പെന്‍സറി വൈദ്യുതീകരിക്കുന്നതിനാവശ്യമായ നടപടിയും എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിരവധി രോഗികളാണ് ഡിസ്പെന്‍സറിയില്‍ ദിനേന എത്തുന്നത്.
ഡിസ്പെന്‍സറിയിലേക്ക് പോകേണ്ട വഴി ഇടുങ്ങിയയതും ദുരിതമാകുന്നുണ്ട്. വഴി വീതികൂട്ടിയും ഡിസ്പെന്‍സറി വൈദ്യുതീകരിച്ചും പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍