ചിറ്റാര്‍: പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉറപ്പ് മറികടന്ന് ഗവിയിലേക്കുള്ള വിനോദ സഞ്ചാരികളെ കാട്ടിനുള്ളില്‍ വനപാലകര്‍ തടയുന്നു. വള്ളക്കടവ് വഴി എത്തുന്ന വിനോദ സഞ്ചാരിളെ ഗൂഡ്രിക്കല്‍ റേഞ്ചിന്‍െറ അതിര്‍ത്തിയായ ആനത്തോട് ഡാമിന് സമീപത്താണ് തടയുന്നത്. സംസ്ഥാനത്തെ ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഗവി,കക്കി, പച്ചക്കാനം മേഖലയായ ഇവിടേക്ക് ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി എത്തുന്നത്. അവധിക്കാലമായതിനാല്‍ ഈമാസം 30വരെ ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ തടയില്ലെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചാണ് കാട്ടിനുള്ളില്‍ വിനോദ സഞ്ചാരികളെ തടയുന്നത്. ഈ മാസം 30ന് ശേഷം പ്രതിദിനം നൂറ് വിനോദ സഞ്ചാരികളെ മാത്രമേ ആങ്ങമൂഴി വഴി ഗൂഡ്രിക്കല്‍ റേഞ്ചിന്‍െറ അതിര്‍ത്തിയായ ആനത്തോട് ഡാംവരെ എത്താന്‍ അനുവദിക്കൂ എന്നും ഇവര്‍ തിരികെ ആങ്ങമൂഴി വഴി തന്നെ പോകണം എന്നുമാണ് ഉത്തരവ് ഇട്ടിരിക്കുന്നത്.
ഈ ഉത്തരവിന് എതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം 15വരെ മാത്രമെ വിനോദ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടൂ എന്നായിരുന്നു വനപാലകരുടെ നിലപാട്. ഇതിനെതിരെ ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസിലേക്ക് ആങ്ങമൂഴി പഞ്ചായത്തംഗം രാജു കലപ്പമണ്ണിലിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്നാണ് ഈ മാസം 30വരെ വിനോദ സഞ്ചാരികളുടെ വരവ് തടയില്ലെന്ന് നാട്ടുകാര്‍ക്ക് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉറപ്പ് നല്‍കുകയായിരുന്നു. വള്ളക്കടവ് വഴി എത്തുന്നവരില്‍ അധികവും വനംവകുപ്പിന്‍െറ ടൂറിസ്റ്റ് പാക്കേജില്‍ ബുക്ക് ചെയ്താണ് വരുന്നത്. ഇവരെയാണ് വനപാലകര്‍ തിരിച്ച് വിടുന്നത്. ഗൂഡ്രീക്കല്‍ റേഞ്ചിന്‍െറ ഭാഗമായ ചെംതാമരക്കൊക്ക, വരയാട്മേഡ്, ഗവി, പൊന്നമ്പലമേട് എന്നീഭാഗങ്ങള്‍ അടുത്ത കാലത്താണ് പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്‍െറ ഭാഗമാക്കിയത്. ഇതെ തുടര്‍ന്നാണ് ആങ്ങമൂഴി വഴി വരുന്ന വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഗവിയിലേക്കുള്ള വനം വകുപ്പിന്‍െറ നിയന്ത്രണം പുന$പരിശോധിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ വനം വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ഗവിയിലേക്ക് അധിക സര്‍വീസ് നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍