ഏലപ്പാറ: ആള്‍ക്കൂട്ടത്തിലേക്ക് ഓട്ടോ ഓടിച്ചുകയറ്റി മൂന്നുപേര്‍ക്ക് പരിക്ക്. ഓട്ടം പോയതിന്‍െറ കൂലിയെച്ചൊല്ലി യാത്രക്കാരുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്നാണ് സംഭവം. ഓട്ടോ ഇടിച്ച് ഗുരുതര പരിക്കേറ്റ ഏലപ്പാറ സ്വദേശി ഇബ്രാഹിം (65), ജാഫര്‍ (60), മഹേഷ് (26)എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ഏലപ്പാറ സ്റ്റാന്‍ഡിലെ ഓട്ടോ ഇബ്രാഹിം സവാരിക്ക് വിളിക്കുകയും കൂലിത്തര്‍ക്കത്തിനിടെ ഇബ്രാഹിമിനെ ഡ്രൈവര്‍ മര്‍ദിച്ചു. ഇത് സമീപത്തുനിന്നവര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഓട്ടോ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയത്. പൊലീസ് അന്വേഷണമാരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍