തൊടുപുഴ: നഗരസഭാ പാര്‍ക്ക് ശനിയാഴ്ച രാവിലെ തുറന്നത് സംഘര്‍ഷത്തിനിടയാക്കി. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ടുവരെ എന്ന് നിശ്ചയിച്ച പാര്‍ക്കിലെ സന്ദര്‍ശന സമയം തെറ്റിച്ച് ശനിയാഴ്ച രാവിലെ 10 ന് തുറന്നതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇടവെട്ടിയിലെ അങ്കണവാടിയിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് രാവിലെ പാര്‍ക്ക് തുറന്നത്. ഒരു കൗണ്‍സിലറുടെ ശിപാര്‍ശ പ്രകാരമാണിതെന്ന് പറയുന്നു.
പാര്‍ക്ക് തുറന്നത് കണ്ട് മറ്റ് ചിലരും പ്രവേശിക്കാന്‍ ഒരുങ്ങിയതാണ് പ്രശ്നമായത്. ഇവരെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു. തുടര്‍ന്ന് വാക്കേറ്റമായി. വിവേചനം ചോദ്യം ചെയ്ത് ബി.ജെ.പി കൗണ്‍സിലര്‍ ടി.എസ്. രാജനും രംഗത്തെത്തിയതോടെ ആളുകൂടി. വിവരമറിഞ്ഞ് ചെയര്‍മാന്‍ ടി. ജെ. ജോസഫും എത്തി. തൊടുപുഴ എസ്.ഐയുടെ സമയോചിത ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവായി. ശനിയാഴ്ച രാവിലെ മുതല്‍ പാര്‍ക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍