കാഞ്ഞിരപ്പള്ളി: കയറുന്നതിന് മുമ്പ് മുന്നോട്ടെടുത്ത ബസിന്‍െറ പിന്‍ചക്രം വൃദ്ധന്‍െറ കാലിലൂടെ കയറിയിറങ്ങി. യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. ഇഞ്ചിയാനി കാവുങ്കല്‍ ജോസഫിന്‍െറ (77)ഇരു കാലുകളിലൂടെയുമാണ് ബസ് കയറിയിറങ്ങിത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 6.45ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഭാര്യ ഈത്തമ്മ, മകന്‍ സാബു, മരുമകള്‍ എന്നിവര്‍ക്കൊപ്പം ഈരാറ്റുപേട്ടയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇദ്ദേഹം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ചിറ്റടിയിലേക്ക് പോകുന്നതിനായി ചങ്ങനാശേരി-മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന യു.എം.എസ്(സെന്‍റ് ആന്‍റണീസ്) ബസില്‍ കയറുന്നതിനിടെയാണ് അപകടം. ജോസഫ് കയറുന്നതിന് മുമ്പ് ഡോര്‍ ചെക്കര്‍ ബെല്ലടിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടത്തില്‍പ്പെട്ട ജോസഫ് ഏറെനേരം സ്റ്റാന്‍ഡില്‍ കിടന്നു. ഒടുവില്‍ ടൗണിലെ ചുമട്ടുകാരനാണ് എടുത്ത് ഓട്ടോയില്‍ കയറ്റിയത്. പൊലീസ് എത്തി മറ്റൊരു ഡ്രൈവറെക്കൊണ്ട് ബസ് സ്റ്റേഷനിലെത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍