12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ഇറ്റലിയില്‍ കനത്ത ഭൂചലനം; ഏഴ് മരണം

ബൊലോഗ്ന: വടക്കന്‍ ഇറ്റലിയിലെ ബൊലോഗ്ന നഗരത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ചുരുങ്ങിയത് ഏഴ് പേര്‍ മരിക്കുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബൊലോഗ്നക്ക് വടക്കു കിഴക്ക് 35 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ ആഴത്തിലാണ് മാപിനിയില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്‍െറ പ്രഭവകേന്ദ്രം.
പുലര്‍ച്ചെ നാലോടെയാണ് ആദ്യ ചലനമുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, നഗരത്തിലെ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ബൊലേഗ്നയുടെ സമീപ നഗരങ്ങളായ മൊഡേന, ഫെറാറ, വെറോണ എന്നിവിടങ്ങളിലും അഞ്ച് വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.
മേഖലയിലെ ചരിത്രപ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെറാറയില്‍ 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ച എസ്തസ് കോട്ടയും തകര്‍ന്ന പൈതൃക കെട്ടിടങ്ങളില്‍പെടും.
2009ല്‍ ഇറ്റലിയിലെ ലാ അക്വിലയിലുണ്ടായ ഭൂചലനത്തില്‍ 300ഓളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com