12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കണ്ണൂര്‍: ആയുര്‍വേദ വകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ജില്ലാതല ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് അഞ്ച് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ഓരോ കണ്‍വീനര്‍മാര്‍ക്ക് ചുമതല നല്‍കി. ജില്ലാതല ഏകോപനത്തിന് ജില്ലാ കണ്‍വീനറേയും ചുമതലപ്പെടുത്തിയതായി ഡി.എം.ഒ (ആയുര്‍വേദം) അറിയിച്ചു.
പരിസര ശുചീകരണം, ബോധവത്ക്കരണ ക്ളാസുകള്‍, ലഘുലേഖ വിതരണം, രോഗപ്രതിരോധ ഔധവിതരണം, പോസ്റ്റര്‍ പ്രചാരണം തുടങ്ങിയവ നടത്തും.
എല്ലാ ആയുര്‍വേദ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ചികിത്സയും ഔധങ്ങളും ലഭ്യമാണ്. മേയ് 21ന് ബോധവത്ക്കരണ ക്ളാസുകളും 23ന് രോഗപ്രതിരോധ ഔധവിതരണവും ഡിസ്പെന്‍സറി/ആശുപത്രികളില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്. കൃഷ്ണകുമാരി അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com