12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ഫണ്ട് വിവാദം: പഞ്ചായത്ത് യോഗത്തില്‍നിന്ന് ഭരണകക്ഷിയംഗം ഇറങ്ങിപ്പോയി

മാനന്തവാടി: കുടുംബശ്രീ ഫണ്ട് വിവാദത്തെ തുടര്‍ന്ന് മാനന്തവാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍നിന്ന് ഭരണകക്ഷിയംഗം അശോകന്‍ കൊയിലേരി ഇറങ്ങിപ്പോയി. മൈക്രോ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് കുടുംബശ്രീ ധനസഹായം വിതരണം ചെയ്തിരുന്നു.
ഗുണഭോക്താക്കളില്‍നിന്ന് സി.ഡി.എസ് 500 രൂപ വീതം വാങ്ങിയിരുന്നു. ഈ സംഭവം വെള്ളിയാഴ്ച നടന്ന ഭരണ സമിതി യോഗത്തില്‍ സി.പി.എം അംഗങ്ങള്‍ ഉന്നയിച്ചു. ഇവര്‍ക്ക് പിന്തുണയേകി കോണ്‍ഗ്രസ് അംഗമായ അശോകനും അഭിപ്രായ പ്രകടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വിശദീകരണത്തില്‍ തൃപ്തിവരാത്തതിനെ തുടര്‍ന്ന് അശോകന്‍ ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം, വാങ്ങിയ തുക തിരിച്ചുനല്‍കി സി.ഡി.എസ് ഭാരവാഹികള്‍ പ്രശ്നത്തില്‍നിന്ന് തലയൂരി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com