പള്ളുരുത്തി: റോഡ് നന്നാക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഘെരാവോ ചെയ്തു. വ്യാഴാഴ്ച പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ പ്രദീപിന്‍െറ നേതൃത്വത്തില്‍ കക്കനാട്ടെ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ പണി തുടങ്ങുമെന്ന് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, വെള്ളിയാഴ്ചയും തുടങ്ങാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ കാക്കനാട് പൊതുമരാമത്ത് ഓഫിസിലെത്തി അസി. എക്സി. എന്‍ജിനീയര്‍ വേണുഗോപാലിനെ ഘെരാവോ ചെയ്യുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ പ്രദീപിനൊപ്പം വൈസ് പ്രസിഡന്‍റ് ജോസി എടമുറി, പള്ളുരുത്തി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. രത്തന്‍, പഞ്ചായത്ത് അംഗങ്ങളായ നെല്‍സണ്‍ കോച്ചേരി, റീത്താപീറ്റര്‍, കുഞ്ഞുമോന്‍ ജൂഡ്, സി. ജോയി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ശിവദത്തന്‍, ഷാജി കറുപ്പശേരി, രാജേഷ് എസ്് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ശനിയാഴ്ച പണി തുടങ്ങുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. നേരത്തേ റോഡ് പണി ഒരു വിഭാഗം തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പണിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണര്‍ക്ക് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കത്ത് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍