|
പഞ്ചാബിനെ വീഴ്ത്തി കേരളം
![]() ക്വാര്‍ട്ടര്‍ ലീഗില്‍ ജയത്തോടെ തുടക്കം കട്ടക് (ഒഡീഷ): പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയ കേരളത്തിന് 66ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ലീഗില്‍ അവസാന മിനിറ്റ് ഗോളിലൂടെ ആവേശോജ്ജ്വല ജയം. മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ക്വാര്‍ട്ടര്‍ ലീഗ് ഗ്രൂപ് ‘എ’യില്‍ കേരളം സെമി പ്രതീക്ഷ സജീവമാക്കിയത്. ബരാബതി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യപകുതിയില്‍ രോഹിതിലൂടെ മുന്നിലെത്തിയ പഞ്ചാബിനെതിരെ രണ്ടാം പകുതിയില്‍ ടി.സജിത്തും ഷിബിന്‍ ലാലുമാണ് കേരളത്തിന്‍െറ ഗോളുകള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പില്‍ മഹാരാഷ്ട്രക്കൊപ്പം ഒന്നാം സ്ഥാനത്താണ് കേരളം. ഞായറാഴ്ച കരുത്തരായ ബംഗാളിനെതിരെയാണ് കേരളത്തിന്‍െറ രണ്ടാം മത്സരം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍