ലണ്ടന്‍: പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഹെവ്ലെറ്റ് പക്കാര്‍ഡ് (എച്ച്.പി) കൂട്ടപിരിച്ചു വിടലിന് ഒരുങ്ങുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലായി എച്ച്.പിക്കുള്ള 3.2 ലക്ഷം ജീവനക്കാരില്‍ 30,000 ത്തോളം പേരെയാണ് കമ്പനി പരിച്ചുവിടാന്‍ ആലോചിക്കുന്നത്. സര്‍വീസ് വിഭാഗത്തില്‍ ജോലിചെയ്യുന്നവരെയാവും കൂടുതലായി ഒഴിവാക്കുകയെന്ന് ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്വയം വിരമിക്കല്‍ പദ്ധതി വഴിയാവും നല്ലൊരു പങ്ക് ജീവനക്കാരെയും ഒഴിവാക്കുകയെന്നാണ് സൂചന.
അതേസമയം എച്ച്.പി കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ എച്ച്.പിക്ക് ഏറ്റവും കൂടുതല്‍ ജീവനക്കരുള്ളത് ഇന്ത്യയിലാണ്. ഏതെല്ലൊം രാജ്യങ്ങളിലാണ് പിരിച്ചുവിടല്‍ നടപ്പാക്കുകയെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ജീവനക്കാരെയും നീക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതേപ്പറ്റി പ്രതികരിക്കാനോ കമ്പനിക്ക് ഇന്ത്യയില്‍ എത്ര ജീവനക്കാരുണ്ടെന്നേ വ്യക്തമാക്കാന്‍ എച്ച്.പി തയാറായിട്ടില്ല.
സര്‍വീസിന്‍െറ കാര്യത്തില്‍ ഐ.ബി.എം, ആക്സെഞ്ച്വര്‍ തുടങ്ങിയ കമ്പനികളുമായി മല്‍സരിക്കാന്‍ എച്ച്.പിക്ക് കഴിയുന്നില്ല. ഇതാണ് സര്‍വീസ് വീഭാഗത്തിലുള്ള ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ കമ്പനി ആലോചിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍