മുംബൈ: കടുത്ത പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഏപ്രില്‍ മാസം ഇന്ത്യയിലെ വിമാനകമ്പനികളില്‍ നാലാം സ്ഥാനത്തേക്ക് എയര്‍ ഇന്ത്യ പിന്തള്ളപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തെ വിമാന യാത്രക്കാരില്‍ 17.6 ശതമാനം മാത്രമാണ് എയര്‍ ഇന്ത്യയുടെ സേവനം പ്രയോജനപ്പെടുത്തിയത്.
വിപണി പങ്കാളിത്തത്തില്‍ ജെറ്റ് എയര്‍വേയ്സ് ആണ് ഏറ്റവും മുന്നിലെങ്കിലും മികച്ച മുന്നേറ്റം നടത്തിയത് ഇന്‍റിഗോയും സ്പൈസ് ജെറ്റുമാണ്. മാര്‍ച്ചില്‍ 76.5 ശതമാനം സീറ്റുകളും നിറഞ്ഞ് പറഞ്ഞ ഇന്‍റിഗോ ഏപ്രിലില്‍ ഇത് 82 ശതമാനമാക്കി. സ്പൈസ് ജെറ്റ് 80 ശതമാനം സീറ്റുകളും നിറഞ്ഞാണ് സര്‍വീസുകള്‍ നടത്തിയത്.
അതേസമയം വിപണി പങ്കാളിത്തത്തിന്‍െറ കാര്യത്തില്‍ 28.2 ശതമാനവുമായി ജെറ്റ് എയര്‍വേയ്സാണ് മുന്നില്‍. ഇന്‍റിഗോയ്ക്ക് 23.8 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. സ്പൈസ് ജെറ്റിന് 17.7 ശതമാനവും. 17.6 ശതമാനം വിപണി പങ്കാളിത്തത്തോടെയാണ് എയര്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് മൂക്കുകുത്തിയത്.
ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയെന്ന ചീത്തപ്പേരും ഏപ്രിലില്‍ എയര്‍ ഇന്ത്യ നേടി. ആഭ്യന്തര വിഭാഗത്തില്‍ എയര്‍ ഇന്ത്യയുടെ 5.2 ശതമാനം സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍