|
മേരി @ ഒളിമ്പിക്സ്. കോം
![]() വനിതാ ബോക്സിങ്ങില്‍ യോഗ്യത നേടുന്ന ഏക ഇന്ത്യന്‍ താരം ക്വിന്‍ഹുവാങ്ദാവോ (ചൈന): എം.സി. മേരി കോമിനെ ഭാഗ്യം തുണച്ചു. ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിട്ടും ഇന്ത്യന്‍ വനിതാ ബോക്സറെത്തേടി ഒളിമ്പിക് ടിക്കറ്റെത്തി. വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ ഇംഗ്ളീഷ് താരം നികോള ആഡംസ് റഷ്യയുടെ എലേന സവേല്‍യെവയെ പരാജയപ്പെടുത്തുമ്പോള്‍ മണിപ്പൂര്‍ സ്വദേശിനിയായ 29 കാരിക്ക് ലണ്ടനിലേക്ക് വഴി തുറക്കുകയായിരുന്നു. 51 കി.ഗ്രാം ഇനത്തില്‍ പങ്കെടുക്കുന്ന മേരി ഒളിമ്പിക്സിന് യോഗ്യത നേടിയിരിക്കുന്ന ഏക ഇന്ത്യന്‍ വനിതാ ബോക്സറാണ്. വനിതാ ബോക്സിങ്ങിന്‍െറ അരങ്ങേറ്റമാണ് ഇക്കുറി ലണ്ടനില്‍ നടക്കുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍