തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ സീറ്റുകളിലും ഡിപ്ളോമ, ഡിഗ്രി യോഗ്യതയുള്ളവരെ രണ്ടാം വര്‍ഷത്തേക്ക് നേരിട്ട് പ്രവേശിപ്പിച്ചേക്കും. ഇതിന് സര്‍ക്കാര്‍ ത ത്ത്വത്തില്‍ അംഗീകാരം നല്‍കി. എ.ഐ.സി.ടി.ഇ നേരത്തേ തന്നെ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ സര്‍വകലാശാലകള്‍ വഴങ്ങിയിട്ടില്ല. സര്‍വകലാശാലകളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്വാശ്രയ കോളജുകളില്‍ കഴിഞ്ഞ വര്‍ഷം വന്‍ തോതില്‍ സീറ്റുകള്‍ ഒഴിവുവന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതൊഴിവാക്കാന്‍ ഈ വര്‍ഷത്തെ പ്രവേശം നേരത്തേയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പോളി ഡിപ്ളോമയോ ബി.എസ്സി മാത്സ് ബിരുദമോ ഉള്ളവര്‍ക്ക് രണ്ടാം വര്‍ഷ എന്‍ജിനീയറിങ്ങിന് ലാറ്ററല്‍ എന്‍ട്രി നല്‍കാമെന്ന് എ.ഐ.സി.ടി.ഇ തീരുമാനിച്ചിരുന്നു. രണ്ടാം വര്‍ഷം ആകെ ഒഴിവുള്ള സീറ്റിന്‍െറ 10 ശതമാനമാണ് ഇത് അനുവദിക്കുക. ഇത് സര്‍വകലാശാലകളും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഒഴിവുള്ള മുഴുവന്‍ സീറ്റുകളിലും പ്രവേശം അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇങ്ങനെ നികത്താന്‍ എ. ഐ. സി.ടി.ഇ രണ്ട് വര്‍ഷം മുമ്പ് അനുവദിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇക്കൊല്ലത്തെ സീറ്റ് ചര്‍ച്ചയില്‍ സ്വാശ്രയ കോളജുകളാണ് രണ്ടാം വര്‍ഷ പ്രവേശ ആവശ്യമുന്നയിച്ചത്. സര്‍ക്കാര്‍ ഇത് തത്ത്വത്തില്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ സര്‍വകലാശാലകള്‍ക്ക് എതിര്‍പ്പ് കാരണം അന്തിമ തീരുമാനമെടുക്കാനായിട്ടില്ല.
ഇത് നടപ്പായാല്‍ ഈ വര്‍ഷം എണ്ണായിരത്തോളം കുട്ടികള്‍ക്ക് രണ്ടാം വര്‍ഷ എന്‍ജിനീയറിങ് പ്രവേശം കിട്ടുമെന്നാണ് കരുതുന്നത്. ഇത് സ്വാശ്രയ കോളജുകള്‍ക്ക് വന്‍ നേട്ടമാകുകയും ചെയ്യും.
ഈ വര്‍ഷം നേരത്തേ പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ നടപടികളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു മാസം നേരത്തേയാകും. ജൂണ്‍ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ നാലിന് അലോട്ട്മെന്‍റ് നടപടികള്‍ തുടങ്ങും. ജൂലൈ 10ന് ട്രയല്‍ അലോട്ട്മെന്‍റ് നടത്തും. ജൂലൈ 24 ന് അവസാന അലോട്ട്മെന്‍റും. ആഗസ്റ്റ് 15ന് മുമ്പ് മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍