12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ഓഫ്സെറ്റ് പ്രിന്‍റിങ് ടെക്നോളജി കോഴ്സിന്് അപേക്ഷ ക്ഷണിച്ചു

ഓഫ്സെറ്റ് പ്രിന്‍റിങ് ടെക്നോളജി കോഴ്സിന്് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിങ് ആന്‍ഡ് ട്രെയ്നിങ്ങും സംയുക്തമായി കോഴിക്കോട് സബ്സെന്‍ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്‍റിങ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്ളസ്ടു, വി.എച്ച്.എസ്.ഇ, ഡിപ്ളോമ അഥവാ തത്തുല്യ യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് അര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവില്‍ സ്റ്റൈപന്‍ഡും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മറ്റു മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാനപരിധിക്കു വിധേയമായി ഫീസ് സൗജന്യമായിരിക്കും.പ്രസ്തുത സര്‍ട്ടിഫിക്കറ്റ് പ്രിന്‍റിങ് ഡിപാര്‍ട്മെന്‍റില്‍ ഡി.ടി.പി ഓപറേറ്റര്‍, ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീന്‍ ഓപറേറ്റര്‍, പ്ളേറ്റ് മേക്കര്‍ ഗ്രേഡ്-2 തസ്തികകളിലേക്ക് കേരള പബ്ളിക് സര്‍വീസ് കമീഷന്‍ മുഖേന നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
അപേക്ഷാഫോറം 100 രൂപക്ക് സെന്‍ററില്‍നിന്ന് നേരിട്ടും 125 രൂപ മണിയോര്‍ഡറായി ഓഫിസര്‍ ഇന്‍ചാര്‍ജ്, കേരള സ്റ്റേറ്റ് സെന്‍റര്‍ ഫേര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിങ് & ട്രെയ്നിങ്, ടി.പി. ശങ്കരന്‍ റോഡ്, ചേവായൂര്‍ പി.ഒ, കോഴിക്കോട്- 17 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: 0495 2356591.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com