മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ മൂല്യമിടിഞ്ഞ രൂപ തിരിച്ചുകയറിയതും എസ്.ബി.ഐ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചതും ഓഹരിവിപണിക്ക് തുണയായി.
സെന്‍സെക്സ് 82 പോയന്‍റ് വര്‍ധിച്ച് 16,152.75ലും നിഫ്റ്റി 21.25 പോയന്‍റിന്‍െറ നേട്ടവുമായി 4891.45ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. മുന്‍നിര ഓഹരികളായ സ്റ്റെറിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എന്‍.ടി.പി.സി, ഗെയില്‍ ഇന്ത്യ, ഐ.ടി.സി, ജിന്‍ഡാല്‍ സ്റ്റീല്‍, എം ആന്‍ഡ് എം, ഒ.എന്‍.ജി.സി എന്നിവ നേട്ടത്തിലായപ്പോള്‍ മാരുതി സുസുകി, ഭെല്‍, സാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ് എന്നിവ നഷ്ടത്തിലാണ് ഇടപാടുകള്‍ തീര്‍ത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍