Fri, 05/18/2012 - 00:25 ( 1 year 6 daysago)
കുവൈത്തിനെതിരെ റയലിന് ജയം
(+)(-) Font Size
കുവൈത്തിനെതിരെ റയലിന് ജയം

കുവൈത്ത് സിറ്റി: സ്പാനിഷ് ഫുട്ബാള്‍ ലീഗില്‍ റെക്കോഡ് പോയന്റ് നേട്ടത്തോടെ കിരീടം ചൂടിയതിനുശേഷം ആദ്യ മത്സരത്തിനിറങ്ങിയ റയല്‍ മഡ്രിഡിന് ജയം. കുവൈത്ത് ദേശീയ ടീമുമായുള്ള സൗഹൃദ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോക ഫുട്ബാളിലെ മിന്നും നക്ഷത്രങ്ങള്‍ അണിനിരന്ന റയല്‍ ജയിച്ചുകയറിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എയ്ഞ്ചല്‍ ഡി മരിയയുമാണ് ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി റയലിന്റെ ജയമുറപ്പിച്ചത്. 26ാം മിനിറ്റില്‍ കരുത്തുറ്റ ഡ്രൈവിലൂടെ അര്‍ജന്റീന വിങ്ങര്‍ വല കുലുക്കിയപ്പോള്‍ അഞ്ചു മിനിറ്റിനുശേഷം കേ്ളാസ്റേഞ്ചില്‍നിന്നുള്ള ഹെഡറിലൂടെ പോര്‍ചുഗീസ് സ്ട്രൈക്കര്‍ ലീഡ് ഇരട്ടിയാക്കി. ഇടവേളയോടെ റയല്‍ ക്രിസ്റ്റ്യാനോ അടക്കമുള്ള പ്രമുഖ താരങ്ങളെ പിന്‍വലിച്ചത് മുതലെടുത്ത് രണ്ടാം പകുതിയില്‍ കുവൈത്ത് താരങ്ങള്‍ എതിര്‍പകുതിയിലേക്ക് പലതവണ ഇരമ്പിക്കയറിയെങ്കിലും ഐകര്‍ കസീയസിന്റെ കൈക്കരുത്തിനുമുന്നില്‍ അടിയറവ് പറയേണ്ടിവന്നു.കൈഫാനിലെ അല്‍ കുവൈത്ത് സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ ലോക ഫുട്ബാളിലെ വമ്പന്‍ താരങ്ങളെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. 30 ലക്ഷം യൂറോ പ്രതിഫലം നല്‍കിയാണ് കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍ റയലിനെ കുവൈത്തില്‍ പന്തുതട്ടാന്‍ കൊണ്ടുവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus