മേപ്പാടി: നത്തംകുനി പുല്‍ക്കുന്ന് കോളനിയിലെ ശ്രീധരന് (27) കോളറ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേപ്പാടി ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ചു. നത്തംകുനി കുടുംബക്ഷേമ ഉപകേന്ദ്രത്തിലായിരുന്നു യോഗം. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ 81 ആദിവാസി കോളനികള്‍ നിരീക്ഷിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനിച്ചു. ബോധവത്കരണ ക്ളാസുകളും സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്തംഗം പി.ആര്‍. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ജാസ്മിന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബു സെബാസ്റ്റ്യന്‍, ജൂനിയന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എന്‍. മനോജ്, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ശ്രീദേവി, ആരോഗ്യ പ്രവര്‍ത്തകരായ ഷാജി സുന്ദരേശന്‍, ഉണ്ണികൃഷ്ണന്‍, ജഹീറ, ലീലാമ്മ, മേരി സെബാസ്റ്റ്യന്‍ എന്നിവരും ആശാവര്‍ക്കര്‍മാരും, സി.ഡി.എസ് ഭാരവാഹികളും പങ്കെടുത്തു.
പുല്‍ക്കുന്ന് കോളനി പകര്‍ച്ചവ്യാധി ഭീഷണിയിലാണിപ്പോള്‍. മലിനജലം കുടിക്കുകയും തുറന്ന കക്കൂസുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന കോളനി നിവാസികള്‍ക്ക് മഞ്ഞപ്പിത്തവും മറ്റു ജലജന്യ രോഗങ്ങളും സാധാരണമാണ്. കീടനാശിനികള്‍ ഉപയോഗിച്ച് വാഴകൃഷി നടക്കുന്ന വയലില്‍ കുഴിയുണ്ടാക്കി അതിനെ ജലമാണ് കോളനിക്കാര്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്. കാരാപ്പുഴ പദ്ധതി പ്രദേശത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 19 കുടുംബങ്ങളാണ് ് കോളനിയില്‍ കഴിയുന്നത്. ഇതില്‍ 16ഉം പണിയ കുടുംബങ്ങളാണ്.
ഇവര്‍ക്ക് കൈവശരേഖയില്ല. ഇക്കാരണത്താല്‍ പട്ടികവര്‍ഗ വകുപ്പിന്‍െറ ഫണ്ട് ലഭിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍