കല്‍പറ്റ: കാലിക്കറ്റ് യൂനിവേഴ്സിറ്റി വയനാട് ജില്ലക്കായി പ്രത്യേക സോണ്‍ അനുവദിച്ചു. ഇനിമുതല്‍ യൂനിവേഴ്സിറ്റി കലാമത്സരങ്ങള്‍ക്കായി ഏറെദൂരം യാത്രചെയ്ത് ജില്ലക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ വയനാട്ടിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് എത്തേണ്ട.
നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കുള്ള ബി സോണിലാണ് വയനാട്ടിലെ കാമ്പസുകള്‍ ഉള്‍പ്പെട്ടിരുന്നത്. ഇതുമൂലം കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലുള്ള വേദികളില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ എത്തേണ്ട അവസ്ഥയായിരുന്നു. ഇതുമൂലം പല വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്സിറ്റി കലാമത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജില്ലയില്‍ നിലവില്‍ 14 കാമ്പസുകള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലുണ്ട്. തിങ്കളാഴ്ച നടന്ന യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തിലാണ് വയനാടിന് പുതിയ സോണ്‍ അനുവദിക്കാന്‍ തീരുമാനമായത്. ഇതിനായി യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവും എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറിയുമായ ടി.പി. അഷ്റഫ് പ്രമേയം അവതരിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍