നാദാപുരം: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകത്തോടെ കേരളത്തിലെ സി.പി.എമ്മിന് നക്സല്‍ പ്രസ്ഥാനത്തിന്‍െറ ഗതിവരുമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ നാദാപുരത്ത് സംഘടിപ്പിച്ച ‘മാ നിഷാദ’ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴീക്കോടന്‍ രാഘവനെ നക്സല്‍ പ്രവര്‍ത്തകര്‍ വധിച്ചതോടെയാണ് കേരളത്തില്‍ നക്സല്‍ പ്രസ്ഥാനം ഉന്മൂലനം ചെയ്യപ്പെട്ടത്. ഇതേ ഗതിയാണ് ടി.പി. ചന്ദ്രശേഖരനെ വധിച്ചതോടെ സി.പി.എമ്മിന് വരാന്‍ പോകുന്നത്.
സി.പി.എം നേതൃത്വം കണ്ണൂര്‍ മോഡല്‍ അക്രമം കോഴിക്കോട് ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ ഗൂഢശ്രമം നടത്തിക്കൊണ്ടിരിക്കയാണ്.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പൊതുജനം വിധിയെഴുതുന്നതോടെ സി.പി.എം നേതൃത്വം പരസ്യ മാപ്പ് പറയേണ്ടിവരുമെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പി. ശാദുലി അധ്യക്ഷത വഹിച്ചു. കെ.സി. കടമ്പൂരാന്‍, കെ.സി. അബു, പണാറത്ത് കുഞ്ഞിമുഹമ്മദ്, ഇ.പി. ദാമോദരന്‍, ചീരമറ്റം തങ്കച്ചന്‍, സൂപ്പി നരിക്കാട്ടേരി, അഹ്മദ് പുന്നക്കല്‍, മുഹമ്മദ് ബംഗ്ളത്ത്, ആവോലം രാധാകൃഷ്ണന്‍, പി.പി. ദാമോദരന്‍ അടിയോടി, വാണിയൂര്‍ അന്ത്രു, തയ്യില്‍ കുമാരന്‍, എം.പി. സൂപ്പി എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍