12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പൊലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു -സി.പി.എം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം സംബന്ധിച്ച് സി.പി.എമ്മിനെ പ്രതിപ്പട്ടികയില്‍പെടുത്തി തകര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തിയ ഒരാളെപോലും ഇതേവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പകരം, റെവലൂഷനറി പ്രവര്‍ത്തകരും യു.ഡി.എഫും നല്‍കുന്ന ലിസ്റ്റ് അനുസരിച്ചുള്ളവരെ കസ്റ്റഡിലെടുക്കുകയാണ് പൊലീസ് ചെയ്തുവരുന്നത്. അവരുടെ പേരുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പ്രചരിപ്പിക്കാനും അവസരം നല്‍കുന്നു. ഇതിന്‍െറ ഫലമായി സി.പി.എം പ്രവര്‍ത്തകരെ പ്രതികളാക്കി ചിത്രീകരിച്ച് അവരുടെ വീടുകളും വസ്തുവകകളും തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യാന്‍ അവസരം നല്‍കുകയാണ്. ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രിയുണ്ടായ സംഭവങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്.
ഇവിടങ്ങളില്‍ നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. ഈ മേഖലയിലെ സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും അക്രമികളെ നിലക്ക് നിര്‍ത്താനും പൊലീസ് തയാറാകണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com