കോഴിക്കോട്: മഴക്കാലപൂര്‍വ ശുചീകരണ യജ്ഞമായ ‘മഴയെത്തുംമുമ്പേ’യുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ബീച്ച് ഓപ്പണ്‍ സ്റ്റേജിന് പിറകുവശത്ത് രാവിലെ ഒമ്പതു മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. എം.കെ മുനീര്‍ അധ്യക്ഷത വഹിക്കും. മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യപ്രഭാഷണം നടത്തും. മഴക്കാലത്ത് രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇന്ന് ശുചിത്വദിനമായി ആചരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഇന്ന് പൊതുസ്ഥലങ്ങള്‍, ഓഫിസുകള്‍, ഓടകള്‍, തോടുകള്‍ തുടങ്ങിയവ വൃത്തിയാക്കും. വെളളം കെട്ടിനിന്ന് കൊതുക് വളരാനുളള എല്ലാ സാധ്യതകളും ഒഴിവാക്കും. തുടര്‍ന്നുളള ദിവസങ്ങളിലും ശുചീകരണ പ്രവൃത്തികള്‍ തുടരും. ശുചിത്വ സ്ക്വാഡ് രൂപവത്കരിച്ച് ഗൃഹസന്ദര്‍ശനം, വാര്‍ഡ്തല ശുചിത്വ മാപ്പിങ്, ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരണം തുടങ്ങിയവ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍