കോഴിക്കോട്: പൊതുസ്ഥലങ്ങളില്‍ ശില്‍പങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് പ്രമുഖ ശില്‍പി കെ.എസ്. രാധാകൃഷ്ണന്‍.
ദേശീയ കരിങ്കല്‍ ശില്‍പകലാ ക്യാമ്പായ ‘ശില്‍പനഗര’ത്തിന്‍െറ ഡയറക്ടറായെത്തിയ അദ്ദേഹം കാലിക്കറ്റ് പ്രസ് ക്ളബ്ബിന്‍െറ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
പൊതുസ്ഥലങ്ങളിലെ ശില്‍പങ്ങള്‍ സമൂഹത്തിന്‍െറ ആത്മാവാണ്. സംസ്കാരങ്ങളില്‍ ഊന്നിയുള്ളവയാണ് ഇത്തരം ശില്‍പങ്ങള്‍. എക്കാലവും ഓര്‍മിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളാണവ. ഇവ കേടുകൂടാതെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധവേണം.
നിരവധി വിദേശരാജ്യങ്ങളില്‍ ശില്‍പങ്ങള്‍ പണിതു. മലയാളിയെങ്കിലും കേരളത്തില്‍ ശില്‍പമൊരുക്കാന്‍ വരുന്നത് ഇതാദ്യമാണ്. നേരത്തേ ജി. കാര്‍ത്തികേയന്‍ സാംസ്കാരിക മന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ശില്‍പം സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
കൊച്ചിയിലോ തിരുവനന്തപുരത്തോ ശില്‍പമൊരുക്കാന്‍ മുന്‍മന്ത്രി എം.എ. ബേബിയും നിര്‍ദേശിച്ചു.
എന്നാല്‍, ഇവയ്ക്കൊന്നും തുടര്‍നടപടികള്‍ ഉണ്ടായിലെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തില്‍ പ്രസ്ക്ളബ് ട്രഷറര്‍ നടുക്കണ്ടി അബൂബക്കറും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍