12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ചമ്രവട്ടം പാലം: ടോള്‍ ആക്ടില്‍ പൊതുമരാമത്ത് പാലങ്ങളുടെ ടോള്‍ മാത്രം

പൊന്നാനി: ചമ്രവട്ടം പാലത്തില്‍ ടോള്‍ പിരിക്കുന്നതിനെ ചൊല്ലി വിവാദം കത്തിനില്‍ക്കെ 1976-ലെ ടോള്‍ ആക്ട് പ്രസക്തമാവുന്നു. ആക്ടനുസരിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പാലങ്ങള്‍ക്ക് മാത്രമാണ് ടോള്‍ ബാധകം.
ചമ്രവട്ടം പാലം നിര്‍മിച്ചത് ജലവിഭവ വകുപ്പാണ്. ടോള്‍ പിരിക്കാനുള്ള നിര്‍ദേശം എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തുണ്ടായിരുന്നില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു. മാത്രമല്ല, ചമ്രവട്ടം പദ്ധതിക്ക് 80 ശതമാനവും കാര്‍ഷിക ലക്ഷ്യങ്ങളാണ്. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ്, കൂട്ടായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്, ബിയ്യം റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുടങ്ങിയവയിലൊന്നും ടോള്‍ പിരിക്കുന്നില്ല.
ചമ്രവട്ടം പാലത്തിന് മാത്രം ടോള്‍ പിരിക്കാനുള്ള നീക്കമാണ് വിവാദമാവുന്നത്. ചമ്രവട്ടത്ത് ടോള്‍ ഏര്‍പ്പെടുത്തുമ്പോള്‍ വെള്ളിയാങ്കല്ലിലും കൂട്ടായിയിലും ബിയ്യത്തും ടോള്‍ നല്‍കേണ്ടിവരും. ഇത് വലിയ പ്രതിഷേധത്തിനിടയാക്കും.
ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കോടതി ഇടപെട്ട് തടഞ്ഞെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു. കേരളത്തിലെ ഏറ്റവും നീളം കൂടിയ റെഗുലേറ്റര്‍ കം ബ്രിഡ്ജാണ് ചമ്രവട്ടം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com