ഇ-കെട്ടിട പെര്‍മിറ്റ് വര്‍ഷാവസാനത്തോടെ

ദോഹ: കെട്ടിടങ്ങളുടെ പെര്‍മിറ്റ് സംവിധാനം ഇലക്ട്രോണിക്വത്കരിക്കാന്‍ മുനിസിപ്പല്‍-നഗരാസൂത്രണ മന്ത്രാലയം തീരുമാനിച്ചു.
ഈ വര്‍ഷാവസാനത്തോടെ മുഴുവന്‍ കെട്ടിടങ്ങളുടെയും പെര്‍മിറ്റ് ഇലക്ട്രോണിക്വത്കരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് മേധാവി ഖലഫ് അല്‍ഉന്‍സി പറഞ്ഞു. അതോടെ കെട്ടിട പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും ത്വരിതവുമായി മാറും.
ഇ-പെര്‍മിറ്റ് പദ്ധതിക്കുള്ള ടെണ്ടറിങ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും. രണ്ട് ഇ-സേവനങ്ങള്‍ അടുത്തയാഴ്്ച ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിരോധിത സ്ഥലങ്ങളിലെ ലേബര്‍ ക്യാമ്പുകളെയും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളെയും കുറിച്ച പരാതികളാണ് പുതുതായി ഇലക്ട്രോണിക്വത്കരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus