തിരുവനന്തപുരം: ലോഡ്ഷെഡിങ്ങും വൈദ്യുതിനിയന്ത്രണവും മേയ് അവസാനംവരെ മതിയെന്ന് റെഗുലേറ്ററി കമീഷന്‍ തീരുമാനിച്ചു.
ജൂണ്‍ അവസാനംവരെ നീട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം കമീഷന്‍ നിരാകരിച്ചു.
വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ മേയ് രണ്ടാം വാരത്തോടെ ഇതിനെക്കുറിച്ച് കമീഷന്‍ വിലയിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ ജൂണ്‍വരെ നിയന്ത്രണം നീട്ടണമെന്നാവശ്യപ്പെട്ടു.
നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം പ്രതിദിനം നാല് ദശലക്ഷം യൂനിറ്റ് വൈദ്യുതി ലാഭിക്കാനായി. ഉയര്‍ന്നവൈദ്യുതി ഉപഭോഗത്തിന് യൂനിറ്റിന് 10 രൂപ ഈടാക്കുന്നതിനാല്‍ പ്രതിമാസം 30 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു. ഇത് കിട്ടിയാലും പ്രതിമാസം ആറ് കോടിയുടെ വരുമാനനഷ്ടം ബോര്‍ഡിനുണ്ടാകുന്നു.
മേയ് 31 വരെ 20 ദിശലക്ഷം യൂനിറ്റ് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം സംഭരണികളിലുണ്ട്. എന്നാല്‍ വെദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാണിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍