വടകര: ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്റെ വീടിനു തീയിട്ടു. കുന്നുമ്മക്കര എളമ്പങ്ങോട്ടുകാവു ക്ഷേത്രത്തിനു സമീപമുള്ള ജയസുര എന്ന വീടിനാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ തീയിട്ടത്.
വീട്ടുപകരണങ്ങളായ മേശ, സോഫ, ടി.വി, ഫാന്‍ എന്നിയെല്ലാം കത്തിനശിച്ചു. ജനാലകള്‍ കിണറ്റില്‍ എറിഞ്ഞു. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാമചന്ദ്രന്റെ ഭാര്യ വാഹനാപകടത്തില്‍ അപകടത്തില്‍പെട്ട് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമ സാധ്യതകണക്കിലെടുത്ത് ഇവിടെ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് അക്രമം നടന്നത്. നേരത്തേ അറസ്റ്റിലായ സി.പി.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രന്റെ വീടിനും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഞ്ചിയം ഏരിയയിലാകമാനം അക്രമസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിരിക്കയാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍